‘ജയ് ശ്രീറാം’ വിളിച്ചില്ല; മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ടു

Posted on: June 25, 2019 11:28 pm | Last updated: June 26, 2019 at 12:49 pm

കൊല്‍ക്കത്ത: ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച മദ്രസ അധ്യാപകനെ മര്‍ദിച്ച ശേഷം ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി പരാതി. ഹഫീസ് മൊഹ്ദ് ഷാരൂഖ് ഹല്‍ദാറാണ് അക്രമത്തിനിരയായത്.

കാനിങ്ങില്‍ നിന്ന് ഹൂഗ്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം . ഒരു കൂട്ടം ആളുകളെത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ചെയ്‌തെന്ന് ഹഫീസ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഇയാളുടെ കണ്ണിനും കൈ്ക്കും പരുക്കേറ്റു. മദ്രസ അധ്യാപകന്റെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ക്കെതിരെ ഐപിസി 341, 323, 325 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.