രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പികെ ശ്യാമള

Posted on: June 22, 2019 2:22 pm | Last updated: June 22, 2019 at 10:05 pm

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പി കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും താന്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കുമെന്നും ശ്യാമള തന്റെ രാജി വാര്‍ത്തകള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു

ഇപ്പോള്‍ ആന്തൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയാണ്. പി ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നടപടികള്‍ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നാണ് കരുതുന്നത്.