സഊദിയില്‍ മൂന്ന് പേരെ വധശിക്ഷക്ക് വിധേയരാക്കി

Posted on: June 18, 2019 11:48 pm | Last updated: June 18, 2019 at 11:50 pm

റിയാദ്: സഊദിയില്‍ മൂന്ന് പേരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു സ്വദേശി പൗരനെയും യമന്‍,അറബ് വംശജനെയുമാണ് ശിക്ഷക്ക് വിധേയരാക്കിയത് .
സഊദിയിലെ ഹഫര്‍ബാത്തിനില്‍ ബംഗ്ലാദേശി പൗരനെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം മലഞ്ചെരുവില്‍ ഉപേക്ഷിച്ച കേസിലാണ് ഇവരെ വധശിക്ഷക്ക് വിധേയരാക്കിയത്‌

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളെ പിടികൂടുകയും കോടതിയില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.കീഴ് കോടതി ഇവരെ വധശിക്ഷക്ക് വിധിക്കുകയും, മേല്‍ക്കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും തള്ളിയതോടെയാണ് ഇവരെ വധ ശിക്ഷക്ക് വിധേയനാക്കിയത്

മുഹമ്മദ് റഫീഖ് ചെമ്പോത്തറ