ജപ്പാനില്‍ ശക്തമായ ഭൂകമ്പം;സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Posted on: June 18, 2019 9:49 pm | Last updated: June 19, 2019 at 10:50 am

ടോക്യോ: വടക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ചൊവ്വാഴ്ച രാത്രി 10.22ഓടെ ഇവിടെയുണ്ടായത്. അതേ സമയം ആളപായങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.അതിശക്തമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മൂന്നടിവരെ ഉയരത്തില്‍ തിരമാലകളുയരാന്‍ സാധ്യതയുണ്ടെന്നും സുനാമിക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഭൂകമ്പത്തേത്തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ടോക്യോയുടെ വടക്കന്‍ മേഖലയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇവിടെ വൈദ്യുത ബന്ധം തകരാറിലായിട്ടുണ്ട്. അതേ സമയം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപമുള്ള ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.