Connect with us

Kozhikode

വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ പ്രധാനം: ദീപക് വോറ

Published

|

Last Updated

പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച “റെകഗ്‌നിഷൻ 19” അക്കാദമിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ ലോകപ്രശസ്ത നയതന്ത്രവിദഗ്ദൻ ദീപക് വോറ 

കോഴിക്കോട്: വിദ്യാഭ്യസ രംഗത്ത് ഗുണമേന്മയും പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തലും പ്രധാനമാണെന്ന് ലോക പ്രശസ്ത ഇന്ത്യൻ നയതന്ത്രജ്ഞനും പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായ അംബാസിഡർ ദീപക് വോറ.

ദീപക് വോറ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർകൊപ്പം

പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച “റെകഗ്‌നിഷൻ 19” അക്കാദമിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസിന്റെ വിദ്യാഭ്യാസ രീതിശാസ്ത്രം അത്ഭുതാവഹമാണെന്നും നോളജ് സിറ്റിയിലെ വിവിധ വൈജ്ഞാനിക നാഗരിക പദ്ധതികൾ ഇന്ത്യയിൽ തന്നെ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച “റെകഗ്‌നിഷൻ 19” അക്കാദമിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ ലോകപ്രശസ്ത ഇന്ത്യൻ നയതന്ത്ര വിദഗ്ദൻ ദീപക് വോറ പ്രഭാഷണം നടത്തുന്നു

ഓർഫനേജിൽ നിന്ന് രാജ്യത്താകെ വേരുകളുള്ള വൈജ്ഞാനിക ഹബ് ആക്കി മാറ്റിയത് ധിഷണയും ഉത്സാഹവും ആത്മാർത്ഥതയും ഉള്ള നേതൃത്വത്തിന്റെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മർകസ് എയ്ഡഡ് സ്‌കൂളുകളിലെ അൻപത് വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആമുഖ പ്രഭാഷണം നടത്തി. ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മികച്ച അക്കാദമിക പ്രകടനം കാഴ്ച വെച്ച മർകസ് എയ്ഡഡ് സ്‌കൂളുകളുടെ പ്രധാനാധ്യാപകർക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.

മഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ അസീസ്, എൻ മുരളി, പ്രൊഫ ഉമറുൽ ഫാറൂഖ്, അമീർ ഹസൻ, ഉനൈസ് മുഹമ്മദ്, സി പി ഉബൈദുല്ല സഖാഫി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Latest