തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; മുഖ്യപ്രതി കീഴടങ്ങി

Posted on: June 17, 2019 2:27 pm | Last updated: June 17, 2019 at 5:27 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ്(ഡി ആര്‍ ഐ) മുമ്പാകെയാണ് കീഴടങ്ങിയത്. വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് വിഷ്ണു.

ഇയാളെ ഡി ആര്‍ ഐ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. നേരത്തെ കേസില്‍ കൂട്ടുപ്രതികളായ സുനില്‍കുമാര്‍, സെറീന ഷാജി, പ്രകാശ് തമ്പി എന്നിവരെ ഡി ആര്‍ ഐ അറസ്റ്റു ചെയ്തതതോടെയാണ് വിഷ്ണു സോമസുന്ദരം ഒളിവില്‍ പോയത്.
കേസിലെ മറ്റൊരു പ്രതി അഡ്വ. ബിജു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.