Connect with us

Ongoing News

കോപ്പയില്‍ വരവറിയിച്ച് ഉറുഗ്വ; ഇക്വഡോറിനെ തകര്‍ത്തത് നാല്‌ ഗോളിന്‌

Published

|

Last Updated

റിയോ ഡി ജനീറോ: കോപ്പാ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കപ്പുയര്‍ത്തിയ ഉറുഗ്വ ഇത്തവണ വരവറിയിച്ചത് സൂപ്പര്‍ ജയത്തോടെ.  ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരെ നീലപ്പടക്ക്‌ നാല് ഗോളിന്റെ തകര്‍പ്പന്‍ വിജയം.

ആറാം മിനുട്ടില്‍ നികോളാസ് ലോദിറോ നേടിയ ആദ്യഗോളാണ് ഉറുഗ്വയെ ഒരു ഗോളിന് മുന്നിലെത്തിച്ചത്. പോസ്റ്റിനു മുമ്പില്‍ നിരന്നു നിന്ന താരങ്ങള്‍ വെല്ലുവിളിയായെങ്കിലും ഇരുപത്തിനാലാം മിനുട്ടില്‍ ഹൊസെ ക്വിന്ററോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഇക്വഡോറിന് തിരിച്ചടിയായി. എതിരാളികളുടെ അംഗബലം പത്തായി ചുരിങ്ങിയതോടെ ഉറുഗയുടെ വിജയം എളുപ്പമാക്കി. പാര്‍കിംഗ് ദി ബസ് ശൈലിയില്‍ കളിച്ച ഇക്വഡോറിനെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സൂപ്പര്‍ താരങ്ങളായ സുവാരസിനും കവാനിക്കും കഴിഞ്ഞു.

മുപ്പത്തിമൂന്നാം മിനുട്ടില്‍ കവാനിയും 44 -ാം മിനുട്ടില്‍ സുവാരസും ഗോള്‍ നേടിയതോടെ കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഉറുഗ്വ വിജയതീരത്തെത്തി.

രണ്ടാം പകുതിയിലും നിരവധി അവസരങ്ങളുണ്ടായെങ്കിലും ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 78 -ാം മിനുട്ടില്‍ ഇക്വഡോറിന്റെ ദാനം കൂടി സ്വീകരിച്ച് കോപ്പാകപ്പിലെ ഇതിഹാസ ടീം ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആര്‍ട്ട്യൂറോ മിനയുടെ സെല്‍ഫ് ഗോളാണ് ഉറുഗ്വായുടെ കഥകഴിച്ചത്.

Latest