ഹിറ്റ്മാനെ പ്രശംസകൊണ്ട് മൂടി ക്രിക്കറ്റ് ലോകം

Posted on: June 16, 2019 11:53 pm | Last updated: June 17, 2019 at 1:19 pm


മാഞ്ചസ്റ്റർ: പാക് ബൗളർമാർക്കെതിരെ ആഞ്ഞടിച്ച രോഹിത് ശർമ ഒരിക്കൽ കൂടി തന്റെ ഹിറ്റ്മാൻ എന്ന വിളിപ്പേരിനോട് നീതി പുലർത്തി. ഇന്ത്യക്ക് മികച്ച തുടക്കം കുറിക്കാൻ സഹായിച്ച രോഹിത്ത് 35 പന്തിൽ അർധ സെഞ്ച്വറിയും 85 പന്തിൽ സെഞ്ച്വറിയും കടന്നു.

140 റൺസെടുത്ത് ക്രിക്കറ്റിലെ ഏറ്റവും ക്ലാസിക്ക് മത്സരത്തിൽ ആവേശമായി മാറിയ രോഹിത്തിനെ പ്രശംസകൊണ്ട് മൂടി ക്രിക്കറ്റ് ലോകവും രംഗത്തെത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു രോഹിത്തിന് ആശംസകളും അഭിനന്ദനവുമായി ക്രിക്കറ്റ് പ്രേമികളുടെ രംഗ പ്രവേശം. രോഹിത് ശർമ ഇന്ന് തീയായി മാറിയെന്നാണ് ഐ സി സി ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന പോസ്റ്റ്.

യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സഞ്ജയ് മഞ്ച്‌റേക്കർ, പൂനം യാദവ് എന്നിവർ രോഹിത്തിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തു.