Connect with us

National

ഒമാനിലേക്ക് പോയ 'വായു' വീണ്ടും ഗുജറാത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തേക്ക് ദിശാമാറ്റം സംഭവിച്ച വായു ചുഴലിക്കാറ്റ് വീണ്ടും ദിശാമാറ്റം സംഭവിച്ച് ഗുജറാത്ത് തീരത്തേക്ക് തിരിച്ചുവരുന്നതായി കാലാവസ്ഥാ പ്രവചനം. നിലവില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ് എതിര്‍ദിശയിലേക്ക് തിരിയാന്‍ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് അറിയിച്ചു. 17, 18 തീയതികളില്‍ ഗുജറാത്തില്‍ കച്ചില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കും.

ശനിയാഴ്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രതയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് ഭൗമശാസ്ത്ര വകുപ്പ് മുന്നറിയിപ്പ് നല്‍കി. 13ന് വായു ചുഴലിക്കാറ്റ് ഗുജറാത്ത തീരത്തെത്തുമെന്നായിരുന്നു പ്രവചനം എന്നാല്‍ കാറ്റ് ഗതിമാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയായിരുന്നു. .