ബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി പഠിക്കണം: മമത

Posted on: June 15, 2019 10:08 am | Last updated: June 15, 2019 at 10:55 am

കൊല്‍ക്കത്ത: ബി ജെ പിയുമായുള്ള രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായ സഹാചര്യത്തില്‍ മണ്ണിന്റെ മക്കല്‍ വാദുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ബംഗാളി ഭാഷയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്നു, പഞ്ചാബിലേക്ക് പോകുമ്പോള്‍ പഞ്ചാബി സംസാരിക്കുന്നു. ഞാന്‍ അങ്ങനെയാണ്. തമിഴ്നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴ് അറിയില്ലെങ്കിലും എനിക്കറിയാവുന്ന ചുരുക്കം ചില തമിഴ് വാക്കുകള്‍ സംസാരത്തിലുള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ബംഗാളിലേക്ക് വരുന്നവര്‍ ബംഗാളി പഠിച്ചേ പറ്റുവെന്നും മമത പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കാഞ്ച്രപരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

പുറത്തുനിന്നുള്ളവര്‍ വന്ന് ബംഗാളികളെ തല്ലിച്ചക്കുന്നത് അനുവദിച്ചുകൂടാ.
ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിച്ച് ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ ചെറുക്കാന്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കല്‍ അനിവാര്യമാണ്.

ബംഗാളിനെ ഗുജറാത്താക്കാന്‍ താന്‍ അനുവദിക്കില്ല. ഇവിടെയുള്ളവരെ ബംഗാളികളെന്നും അല്ലാത്തവരെന്നും തരംതിരിച്ച് കലാപങ്ങള്‍ ഉണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. തങ്ങളുടെ ക്ഷമ പരിക്ഷരുത്. ബംഗാളികള്‍ പശ്ചിമ ബംഗാളില്‍ ഭവനരഹിതരാകാന്‍ തങ്ങളൊരിക്കലും അനുവദിക്കില്ലെന്നും മമത പറഞ്ഞു.