സംസ്ഥാനത്ത് ഹൗസ് സര്‍ജന്‍മാരുടെ സൂചനാ പണിമുടക്ക് തുടരുന്നു

Posted on: June 14, 2019 11:00 am | Last updated: June 14, 2019 at 3:14 pm

തിരുവനന്തപുരം: സ്റ്റൈപെന്‍ഡ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും നടത്തുന്ന സൂചനാപണിമുക്ക് തുടരുന്നു.

ഒപിയും കിടത്തി ചികിത്സയും ബഹിഷ്‌കരിച്ചാണ് സമരം .അത്യാഹിതവിഭാഗം, ഐസിയു, ലേബര്‍ റൂം, എമര്‍ജന്‍സി ഓപറേഷന്‍ തിയറ്റര്‍ എന്നീ വിഭാഗങ്ങളെ സമരത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു.