കൈ ചലനങ്ങൾ ഇനി മൊബൈൽ ഫോൺ തിരിച്ചറിയും?

Posted on: June 13, 2019 8:27 pm | Last updated: June 13, 2019 at 6:33 pm

ഇനി വരാനിരിക്കുന്ന ഗൂഗിള്‍ ഫോണുകളില്‍ കൈ ചലനങ്ങള്‍ തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ പിക്‌സല്‍ 4, പിക്‌സല്‍ 4 XL എന്നീ മോഡലുകളില്‍ വരുമെന്നാണ് അഭ്യുഹങ്ങളുള്ളത്. ഗൂഗിളിന്റെ നൂതന സാങ്കേതികവിദ്യയും പ്രൊജക്ടുകളും തയ്യാറാക്കുന്ന സംഘം 2015ലെ I/O ഡെവലപ്പര്‍ സമ്മേളനത്തില്‍ പ്രൊജക്റ്റ് സോളി എന്ന പേരില്‍ പുതിയ ഒരു പ്രൊജക്ട് അവതരിപ്പിച്ചിരുന്നു. കയ്യിന്റെ ചലനങ്ങള്‍ തിരിച്ചറിയുന്ന ഒരു റഡാറിന്റെ ഹ്രസ്വരൂപമാണ് ഈ സാങ്കേതിക വിദ്യ.


വീഡിയോയില്‍ കാണുന്നത് പോലെ ടച്ച്‌സ്-ഫ്രീ യൂസര്‍ ഇന്റര്‍ഫേസായിട്ടാണ് ഗൂഗിളിന്റെ പ്രൊജക്ട് സോളി. വാച്ച്, റേഡിയോ, മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളുമായൊക്കെ ഈ സാങ്കേതികവിദ്യ ബന്ധിപ്പിക്കാം.

ചലനങ്ങള്‍ തിരിച്ചറിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡ് Q ബീറ്റയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും ‘Skip’ and ‘Silence’എന്നാണ് ഈ സെന്‍സറിന്റെ പേരെന്നും xda ഡെവലപ്പേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.