ജാഫര്‍ മലിക് ഇനി മലപ്പുറം ജില്ലാ കലക്ടര്‍

Posted on: June 12, 2019 11:11 pm | Last updated: June 13, 2019 at 12:09 pm

മലപ്പുറം: സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിലെ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്‌റുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

രാജസ്ഥാന്‍ സ്വദേശിയായ ജാഫര്‍ മലിക് 2014 സിവില്‍ സര്‍വീസ് കേഡറിലാണ് ഐ എ എസ് സ്വന്തമാക്കിയത്. 2015 ഡിസംബറിലാണ് പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതയേല്‍ക്കുന്നത്. രണ്ടര വര്‍ഷത്തോളമാണ് ഇവിടെ സേവനമനുഷ്ഠിച്ചത്.

ഭാര്യ അഫ്‌സാന പര്‍വീനിനും കേരള കേഡറില്‍ ഐ എ എസ് ലഭിച്ചിട്ടുണ്ട്.