Connect with us

International

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും ലണ്ടന്‍ കോടതി തള്ളി

Published

|

Last Updated

ലണ്ടന്‍: ഇന്ത്യയിലെ ബേങ്കില്‍നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് മുങ്ങിയ വിവാദ രത്‌നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയല്‍ കോടതി തള്ളി. ഇത് നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യപേക്ഷ തളളുന്നത്.നീരവ് മോദി പണം തിരിച്ചടക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയല്‍ കോടതി ഇത്തവണയും നീരവിന്റെ ജാമ്യാപേക്ഷ തള്ളിയത്.

48 കാരനായ നീരവ് മോദി ഇപ്പോള്‍ വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും 12000 കോടി രൂപ വായ്പയെടുത്ത്് മുങ്ങിയ നീരവ് മോദിയെ മാര്‍ച്ച് 19നാണ് ലണ്ടനില്‍വെച്ച് സ്‌കോട്ട്്‌ലാന്‍ഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.