Connect with us

Kerala

അന്ന് ചിക്കന്‍ ടിക്കയില്‍ പുഴു, ഇന്ന് ബിരിയാണിയില്‍ ഉപയോഗിച്ച ബാന്‍ഡേജ്; ടെക്‌നോപാര്‍ക്കിലെ റസ്റ്ററന്റ് അടപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ ഭക്ഷണശാലയില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ ഉപയോഗിച്ച് ബാന്‍ഡേജ്. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് നിള ബില്‍ഡിങ്ങിലെ രംഗോലി റസ്റ്ററന്റ് ടെക്‌നോപാര്‍ക്ക് അധികൃതര്‍ അടപ്പിച്ചു.
ഇന്നലെ രംഗോലിയില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ നിന്നാണ് ഐടി ജീവനക്കാരന് രക്തവും മരുന്നും പുരണ്ട ബാന്‍ഡേജ് ലഭിച്ചത്.

തുടര്‍ന്ന് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ഭക്ഷണശാലയ്‌ക്കെതിരെ നടപടിയുണ്ടായത്. ഭക്ഷണത്തില്‍നിന്നും ബാന്‍ഡേജ് കിട്ടിയ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഹോട്ടല്‍ ഉടമ അവഗണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രംഗോലി ഭക്ഷണശാലയ്‌ക്കെതിരെ ജീവനക്കാര്‍ ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 18ന് ഇവിടെ നിന്നു വാങ്ങിയ ചിക്കന്‍ ടിക്കയില്‍ നിന്നു പുഴുവിനെ കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് റസ്റ്ററന്റ് താല്‍ക്കാലികമായി അടപ്പിച്ചിരുന്നു.

Latest