ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത;രഹസ്യമൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

Posted on: June 12, 2019 1:54 pm | Last updated: June 12, 2019 at 3:15 pm

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്‌സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെക്കുറിച്ചും അപകട സമയത്ത് വാഹനമോടിച്ചയാളെക്കുറിച്ചുമുള്ള അവ്യക്തത നീക്കാനാണ് രഹസ്യമൊഴിയെടുക്കുന്നത്. കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.

അതേസമയം ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.ബാലഭാസ്‌കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി രാവിലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണെന്നും സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്ന് പ്രകാശ് തമ്പി പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബാലഭാസ്‌കറിന്‍രെ മാനേജറായിരുന്ന പ്രകാശ് തമ്പി