ദളിത് അസ്ഥിത്വം നിശിപ്പിച്ചത് ചോള രാജാവെന്ന പരാമര്‍ശത്തില്‍ തമിഴ് സംവിധായകനെതിരെ കേസ്

Posted on: June 12, 2019 10:34 am | Last updated: June 12, 2019 at 12:05 pm

തഞ്ചാവൂര്‍: ദളിതന്റെ ഭൂമികള്‍ പിടിച്ചെടുത്ത് അവര്‍ക്കുണ്ടായിരുന്ന എല്ലാ അധാകരവും ഇല്ലാതാക്കിയിത് രാജരാജ ചോളന്‍ ഒന്നാമനായിരുന്നെന്ന പരാമര്‍ശത്തില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ കേസെടുത്തു. ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയില്‍ മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ ചുമത്തി തിരുപ്പനന്താല്‍ പോലീസാണ് കേസെടുത്തത്.

രഞ്ജിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെയാണ് പോലീസ് കേസ് എന്നത് ശ്രദ്ധേയമാണ്.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ രഞ്ജിത് നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കിയതെന്ന് നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് പറഞ്ഞിരുന്നു. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതാണ്. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ചോള രാജാവിനെ അപമാനിക്കുന്നത് വഴി ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും വികാരം രഞ്ജിത് വൃണപ്പെടുത്തിയെന്നായിരുന്നു വിമര്‍ശനം. ചിലര്‍ അദ്ദേഹെേത്ത കൊല്ലുമെന്ന് ഭീഷണിപ്പെടുത്തകയും ചെയിതിരുന്നു. എന്നാല്‍ അദ്ദേഹത്തെ അനുകൂലിച്ചും ഏറെ പേര്‍ രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുമായി രംഗത്തുവരുന്ന സംവിധാകരില്‍ ഒരാളാണ് പാ രഞ്ജിത്. ദളിത്, അംബേദ്കര്‍ ചിന്താധാരയുടെ ശക്തനായ വക്താക്കളില്‍ ഒരാളണ് അദ്ദേഹം.