ദളിത് നേതാവ് തവര്‍ ചന്ദ് ഗലോട്ട് രാജ്യസഭയില്‍ ബി ജെ പിയെ നയിക്കും

Posted on: June 12, 2019 10:12 am | Last updated: June 12, 2019 at 12:04 pm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇനി ബി ജെ പിയെ നയിക്കുക ദളിത് നേതാവും കേന്ദ്രസഹമന്ത്രിയുമായ തവര്‍ ചന്ദ് ഗലോട്ട.് മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരമായാണ് ഗലോട്ടിനെ രാജ്യഭാ നേതാവാക്കാന്‍ ബി ജെ പി നിയമിച്ചത്. രാജ്യസഭ ചെയര്‍മാന്റെ വലതുവശത്ത് , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അരികിലായാകും ഇനി ഗെലോട്ടിന്റെ സീറ്റ്.

വര്‍ഷങ്ങളായി ബി ജെ പിയെ രാജ്യഭയില്‍ നയിക്കുന്നന്ത് മുന്‍ധനമന്ത്രിയായ അരുണ്‍ ജെയ്റ്റിലിയാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലുള്ള അദ്ദേഹം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭ അധ്യക്ഷ സ്ഥാനത്തേക്കും ബി ജെ പി പുതിയ ആളെ കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്രസാമൂഹിക നീതി സഹമന്ത്രിയായ ഗെലോട്ട് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ ആംഗമാണ്. 2012 മുതല്‍ രാജ്യസഭ അംഗമാണ് അദ്ദേഹം. നിലവിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക 2024ലാണ്.