ആലപ്പുഴ ചുങ്കത്ത്‌ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‌  കുത്തേറ്റു

Posted on: June 12, 2019 9:15 am | Last updated: June 12, 2019 at 10:35 am

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഡി വൈ എഫ് ഐ- ആര്‍ എസ് എസ് സംഘര്‍ഷം. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ പള്ളാത്തുരുത്തി സ്വദേശി സുനീര്‍ (26)ന് കുത്തേറ്റു. ഇയാളെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. സംഘര്‍ഷത്തില്‍ മറ്റ് രണ്ട് പേര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.