Connect with us

National

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിക്കു വേണ്ടി ഹാജരാകാന്‍ തയാറാകാതെ അഭിഭാഷകര്‍

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്കു വേണ്ടി ഹാജരാകാന്‍ തയാറാകാതെ അഭിഭാഷകര്‍. പ്രതി വിഷ്ണു പ്രസാദിനു വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന ജില്ലാ അഭിഭാഷക യൂണിയന്റെ നിലപാടാണ് ജില്ലയിലെ അഭിഭാഷകര്‍ അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയത്.

അതിനിടെ, അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ പൊലീസ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് വിഷ്ണു പ്രസാദ് അറസ്റ്റിലായത്.