പ്രഥമ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

Posted on: June 10, 2019 11:53 am | Last updated: June 10, 2019 at 11:53 am


പോര്‍ട്ടോ: പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. കലാശപ്പോരാട്ടത്തില്‍ ഹോളണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ പറങ്കിപ്പട കിരീടത്തില്‍ മുത്തമിട്ടത്. സ്വന്തം കാണികള്‍ക്കു മുമ്പിലായിരുന്നു പോര്‍ച്ചുഗലിന്റെ മത്സരം.

2016 ലെ യൂറോ കപ്പ് നേട്ടത്തിനു ശേഷം പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ അഭിമാന നേട്ടമാണ് നേഷന്‍സ് ലീഗ് കിരീടം.

തുടക്കത്തിലെ ആക്രമിച്ചു കളിച്ചുവെങ്കിലും ആദ്യപകുതി ഗോള്‍ നേടാതെ പിരിയികുയായിരുന്നു. മത്സരത്തിന്റെ അറുപതാം മിനുറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോയുടെ പാസില്‍ ഗുയ്ഡസായിരുന്നു പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.

സ്വിറ്റ്‌സര്‍ലാന്‍ഡിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലീഗിലെ മൂന്നാം സ്ഥാനക്കാരായി.

സ്വന്തം കാണികളുടെ മുന്നില്‍ നടന്ന കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് പോര്‍ച്ചുഗല്‍ ശ്രമിച്ചത്. ക്രിസ്റ്റ്യാനോയും, ബെര്‍ണാഡോയും ആക്രമിച്ച് കളിച്ചതോടെ ഡച്ച് പ്രതിരോധത്തിന് പിടിപ്പത് പണിയായി.
അതേ സമയം ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ നേരത്തെ ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്ത് സമനിലയില്‍ അവസാനിച്ചതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഗോള്‍കീപ്പര്‍ പിക്ക് ഫോഡിന്റെ മികവിലാണ് ഇംഗ്ലണ്ട് 6-5 ന് ജയം കണ്ടത്.