Connect with us

Kerala

അമിത വിമാന യാത്രാ നിരക്ക് നിയന്ത്രിക്കാന്‍ നടപടി വേണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധന വരുത്തി വിമാനക്കമ്പനികള്‍ കൊള്ള നടത്തുകയാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം.

യാത്രാ നിരക്കിലെ വര്‍ധന ചര്‍ച്ച ചെയ്യാന്‍ വിമാന കമ്പനികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കേന്ദ്രം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ യോഗം വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് കരാള വ്യക്തമാക്കി.

Latest