നവജാത ശിശുവിന് പീഡനം: പ്രതിക്ക് 120 വർഷം തടവ്

Posted on: June 8, 2019 10:10 am | Last updated: June 8, 2019 at 10:10 am


ഡെസ് മോറീസ്: നവജാത ശിശുവായിരുന്നത് മുതൽ ആറ് വയസ്സുവരെ നൂറ് തവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആളെ 120 വർഷം തടവ് ശിക്ഷക്ക് വിധിച്ചു. സ്റ്റീവൻ ഡൗഗ്ലാസ് ക്രൂക്ക് എന്ന 29 കാരനാണ് ലൈംഗിക പീഡനത്തിന് പരമാവധി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2018 ഫെബ്രുവരിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമായിരുന്നു.

നൂറ് തവണയിൽ കുറയാതെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതായി പോലീസ് രേഖകളിൽ പറയുന്നു. കാണാതായ പെൺകുട്ടികൾക്കായുള്ള തിരച്ചിലിനിടെയാണ് ഇയാളുടെ പക്കൽ നിന്ന് ബാലികയെ കണ്ടെത്തിയത്. ജനനം മുതൽ ആറ് വയസ്സുവരെ ഇയാളുടെ വീട്ടിൽ വെച്ചാണ് ലൈംഗികപീഡനത്തിന് ഇരയാക്കി വന്നിരുന്നത്. തുടർന്ന് പോലീസ് അന്വേഷണത്തിനിടെ 2018ൽ കുട്ടിയെ രക്ഷപ്പെടുത്തി.

ചൈൽഡ് പോൺ ആൻഡ് ബേബി റേപ്പ് എന്ന പേരിൽ തന്റെ കമ്പ്യൂട്ടറുകളിലുംമറ്റും ഇയാൾ ലൈംഗികപീഡനത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതും പോലീസ് കണ്ടെടുത്തു.