Connect with us

Sports

ഒസീസിന് അടിതെറ്റി; 40 ന് മുമ്പ് 4 വിക്കറ്റ് നഷ്ടം

Published

|

Last Updated

ട്രന്റ്ബ്രിഡ്ജ്: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഓസ്‌ത്രേലിയക്ക് തുടക്കം അടിതെറ്റി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബോളിംഗ് തിരഞ്ഞെടുത്തത് വെറുതെയായില്ല. സ്‌കോര്‍ 30ല്‍ എത്തും മുമ്പ് ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും നായകന്‍ ആരോണ്‍ ഫ്രിഞ്ചിനും മടങ്ങേണ്ടി വന്നു. പിന്നാലെയെത്തിയ മാക്‌സ് വെല്ലും ഖവാജയും വിന്‍ഡീസ് കരങ്ങളില്‍ ക്യാച്ച് നല്‍കി പുറത്തായി.

രണ്ടാം ഓവറില്‍ ഒഷാന്‍ തോമസിന്റെ പന്തില്‍ ഷായ് ഹോപിന് പിടി നല്‍കി നായകന്‍ ആരോണ്‍ ഫ്രിഞ്ചാണ് ആദ്യം മടങ്ങിയത്. പത്ത് പന്തില്‍ 6 റണ്‍സുമായി ഫ്രിഞ്ച് മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രം. സ്‌കോര്‍ 26 നില്‍ക്കെ ഷെല്‍ഡന്‍ കോട്രലിന്റെ പന്തില്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് നല്‍കി ഡേവിഡ് വാര്‍ണറും മടങ്ങി. 8 പന്തുകളില്‍ 3 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.

ആറാം ഓവറില്‍  റസലിന്റെ പന്തില്‍ ഉസ്മാന്‍ ഖ്വാജയും പുറത്ത്. ഹോപിന് ക്യാച്ച് നല്‍കി 13 പന്തില്‍ 19 റണ്‍സുമായി ഖ്വാജ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ലോക ക്രിക്കറ്റിലെ പഴയ രാജാക്കന്മാര്‍.

പ്രതീക്ഷ കൈവിടാതെ പന്തെറിഞ്ഞ വിന്‍ഡീസ് കുതിപ്പിനിടെ വീണ്ടും ഒരു വിക്കറ്റ്. കീപ്പര്‍ ഹോപിന്റെ കൈകളിലേക്ക് മൂന്നാമത്തെ ക്യാച്ചും നല്‍കി കോട്രല്ലിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ് വെല്ല് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. സ്‌കോര്‍: 38/4.

ആദ്യ മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകളും വിജയമാവര്‍ത്തിക്കനാണ് ട്രന്റ് ബ്രിഡ്ജില്‍ പോരിനിറങ്ങിയത്.

Latest