ഒന്നാം ക്ലാസ്സില്‍ 1,60,000 കുട്ടികള്‍; അധ്യയന വര്‍ഷത്തിന്  വര്‍ണാഭമായ തുടക്കം

Posted on: June 6, 2019 10:43 am | Last updated: June 6, 2019 at 5:29 pm


തിരുവനന്തപുരം: ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം ഇന്ന് സ്‌കൂളിലേക്ക്. സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് വിദ്യയുടെ തീരത്തണയും. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ എന്നിവയുടെ ഭരണപരമായ ലയനമാണ് ഈ വര്‍ഷത്തെ പ്രത്യേകത.

Also read:

പാഠ്യപദ്ധതിയില്‍ നീന്തലും; 141 നീന്തല്‍ക്കുളങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിലെ അറുപതോളം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഒന്നാംക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതല്‍ സമ്മാനങ്ങള്‍ നല്‍കി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.