Connect with us

Kerala

മുംബൈയില്‍ ഐഎസ് അനുകൂല ചുമരെഴുത്തില്‍ കെജരിവാളും ധോണിയും;പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

മുംബൈ: പൊതു ഇടത്തില്‍ ആഗോള ഭീകര സംഘടനയായ ഐഎസിനെ അനുകൂലിച്ച് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത് മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തി. നവി മുംബൈയിലെ ഖോപ്‌തെ പാലത്തിന്റെ പില്ലറിന് മേലാണ് ചുവരെഴുത്തുകള്‍ കണ്ടെത്തിയത്. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി, ഹാഫിസ് സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമാണ് ചുമരെഴുത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെയും പരാമര്‍ശിക്കുന്ന ചുവരെഴുത്തുകളുമുണ്ട്.

സംഭവമറിഞ്ഞ് ഇവിടെയെത്തിയ പോലീസ് പരമാവധി ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചു. സമീപത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. പതിവായി യുവാക്കള്‍ മദ്യപിക്കാനും മറ്റും തമ്പടിക്കുന്ന സ്ഥലത്താണ് ഈ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ചുവരെഴുത്തുകള്‍ കണ്ടെത്തിയ പാലത്തിന് സമീപത്തായി ഒഎന്‍ജിസി, ആയുധ സംഭരണ ശാല, വൈദ്യുതി സ്റ്റേഷന്‍, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് സ്റ്റേഷന്‍ എന്നിവയുള്ളതിനാല്‍ ചുവരെഴുത്തുകളെ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.