Connect with us

Sports

ഇംഗ്ലണ്ടാണ് ടീം, ആസ്‌ത്രേലിയ ഫൈനല്‍ കളിക്കും

Published

|

Last Updated

ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും സാധ്യത ആര്‍ക്കെന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം ഇംഗ്ലണ്ടാണ്. അവരുടെ വണ്‍ ഡേ യൂനിറ്റ് അത്ര മികച്ചതാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങുന്നതും അവര്‍ക്ക് ഗുണം ചെയ്യും.

നിലവിലെ ഫോം വെച്ചാണ് നമ്മള്‍ ഫേവറിറ്റ് ടീമുകളെ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് ഇംഗ്ലണ്ട് തന്നെയാണ്. വലിയ വലിയ ടോട്ടലുകള്‍ അവര്‍ ഉയര്‍ത്തുന്നു. വലിയ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കുന്നു. മിക്ക ടീമുകളും ആദ്യ പതിനഞ്ച് ഓവറും അവസാന പതിനഞ്ച് ഓവറുമാണ് സ്‌കോറിംഗ് ഉയര്‍ത്താന്‍ തിരഞ്ഞെടുക്കുന്നത്.

ഇംഗ്ലണ്ട് മധ്യ ഓവറുകളിലും സ്‌കോറിംഗ് വേഗതം കുറയ്ക്കുന്നില്ല. ഇന്ത്യയും സമാനമായാണ് കളിക്കുന്നത്. അമ്പത് ഓവര്‍ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളെ നേരിടുക പ്രയാസമാണ്. ശക്തമായ ട്വന്റി20 സംവിധാനത്തിന്റെ ഗുണമാണ് ഈ ടീമുകള്‍ അനുഭവിക്കുന്നത്.ഫേവറിറ്റുകളല്ലെങ്കിലും ആസ്‌ത്രേലിയ മികച്ച കളി കാഴ്ചവെക്കും. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനല്‍ കളിക്കുമെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്.

ദക്ഷിണാഫ്രിക്കയും മികച്ച ടീമാണ്. വെസ്റ്റിന്‍ഡീസ് കറുത്ത കുതിരകളാണ്.

അവര്‍ ഏറ്റവും തകര്‍പ്പനായും കളിക്കും മോശമായും കളിക്കും, പാക്കിസ്ഥാനെ പോലെ. ഇതെല്ലാം ചേരുന്ന ഈ ലോകകപ്പ് വളരെ ആവേശകരമായിരിക്കും.