Connect with us

Kannur

'മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയന്‍ മൂല്ല്യങ്ങള്‍ ഭരണത്തില്‍ ഉപയോഗിച്ചതിനാല്‍'

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ അപ്രസക്തമാക്കി നരേന്ദ്ര മോദി നേടിയ ചരിത്ര വിജയത്തില്‍ പ്രശംസ ചൊരിഞ്ഞ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് എ പി അബദുല്ലക്കുട്ടി.

ബി ജെ പി യുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജന്‍ഡയുടെ അംഗീകാരമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് മോദിക്ക് അബ്ദുല്ലക്കുട്ടിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്.
മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാത്.

സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തമായി ടോയ്‌ലെറ്റ് നല്‍കി, പ്രധാനമന്ത്രി ഉജ്ജ്വലയോജന സ്‌കീമില്‍ ആറ് കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍ പിജി ഗ്യാസ് കണക്ഷന്‍ നല്‍കിത്, കേരളം വിട്ടാല്‍ നാമെല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളി പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം, മോദി ഒരു പരിധിവരെ അതിനോട് നീതി കാണിച്ചു.

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ ആറ് കോടി അമ്മമാര്‍ക്ക്
മോദി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെയെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.
സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജന്‍ഡയില്‍ കൊണ്ടുവന്നത് കാണാതേ പോകരുത്. നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്. വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്. നരേന്ദ്രമോദിയെ വിമര്‍ശിക്കമ്പോള്‍ ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലി നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ സി പി എമ്മിന്റെ എം പിയായിരുന്ന അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസിലേക്ക് ചാടുകയായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ എം എല്‍ എയായി ഒരു തവണ തിരഞ്ഞെടുക്കപ്പെട്ട കണ്ണൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ലക്കുട്ടി കഴിഞ്ഞ തവണ തോല്‍ക്കുകയായിരുന്ുന. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കണ്ണൂര്‍ സീറ്റിനായി അവസാന നിമിഷംവരെ കരുക്കങ്ങള്‍ നീക്കിയെങ്കിലും അബ്ദുല്ലക്കുട്ടിയെ തള്ളി പാര്‍ട്ടി കെ സുധാകരന് സീറ്റ് നല്‍കുകയായിരുന്നു.