Connect with us

National

സ്മൃതി ഇറാനിയുടെ സഹായി കൊല്ലപ്പെട്ട സംഭവം: സംഭവത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് ഡിജിപി

Published

|

Last Updated

ലക്‌നൗ: അമേഠിയിലെ ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ സുരേന്ദ്ര സിങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേര്‍ ഒളിവിലാണ്. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പ്രകാശ് സിങ് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുഖ്യ സഹായി ആയിരുന്ന സുരേന്ദ്ര സിങ് ഉറങ്ങിക്കിടക്കവെ വെടിയേറ്റു മരിച്ചത്. ബറൗലിയ മുന്‍ ഗ്രാമത്തലവന്‍ കൂടിയായ ഇയാളെ ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്.

Latest