Kerala
അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിനെ ഓര്‍മിപ്പിച്ച് കേരളം

തിരുവനന്തപുരം: യു ഡി എഫിന് അനുകൂലമായ ന്യൂനപക്ഷ കേന്ദ്രീകരണവും രാഹുല്‍ എഫക്ടും കേരളത്തില്‍ പ്രകടം. ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് യു ഡി എഫിന് വോട്ടണ്ണല്‍ നടക്കുന്ന ആദ്യ ഒരു മണിക്കൂറിനുള്ളിലുള്ളത്. 1977ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിനെയാണ് കേരളം ഓര്‍മിപ്പിക്കുന്നത്. രാജ്യം മുഴുവന്‍ ഇന്ദിര വിരുദ്ധ തരംഗം ആഞ്ഞടിഞ്ഞ അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്. ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ തോറ്റ തിരഞ്ഞെടുപ്പില്‍ കേരളം 20 സീറ്റും യു ഡി എഫിന് സമ്മാനിക്കുകയായിരുന്നു.
സി പി എമ്മിന്റെ പരമ്പരാഗ കോട്ടകളിലെല്ലാം സ്ഥിതി സമാനമാണ്. പാലക്കാട് 20 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ യു ഡി എഫ് 27000ത്തിന് മുകളില്‍ വോട്ടിന് മുന്നിലാണ്. കാസര്‍കോടും ആലത്തൂരുമെല്ലാം യു ഡി എഫ് കുതിപ്പ് പ്രകടമാണ്. കോഴിക്കോട് 14 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ 15422 വോട്ടിന് മുന്നിലാണ്. കൊടുവള്ളി മണ്ഡലത്തിലാണ് വോട്ടാണ് ഏകദേശം എണ്ണികഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ സുധാകരന് അനുകൂലമായ ട്രന്‍ഡ് വ്യക്തമാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തും ആദ്യ റൗണ്ടില്‍ സുധാകരന്‍ ലീഡ് പിടിച്ചതാണ് ഇതില്‍ ശ്രദ്ധേയം. മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് പോലും യു ഡി എഫ് ഭരണമില്ലെങ്കിലും ആദ്യ റൗണ്ടില്‍ ആയരിത്തല്‍പ്പരം വോട്ടിന്റെ വോട്ട് ധര്‍മടം മണ്ഡലത്തില്‍ യു ഡി എഫിന് ലഭിച്ചിട്ടുണ്ട്.
പല മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ലീഡ് അഞ്ചക്കം കടന്ന് മുന്നേറുമ്പോള്‍ വടകര, മാവേലിക്കര പോലുള്ള ഏതാനും മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.