Connect with us

Kerala

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തില്‍.

രാവിലെ 7.45ന് കൊല്ലത്തേക്ക് കൊണ്ടുവരുന്ന മൃതദേഹം പത്തിന് ഡി സി സി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെക്കും. 11 മുതല്‍ ആനന്ദവല്ലീശ്വരത്തെ സ്വവസതിയില്‍ പൊതുദര്‍ശനമുണ്ടാകും.

ആര്‍ എസ് പിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കടവൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1980ലും 82ലും ആര്‍ എസ് പി സ്ഥാനാര്‍ഥിയായും 91, 96, 2001 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും വിജയിച്ച് എം എല്‍ എയായി. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളിലായി വൈദ്യുതി, വനം, എക്‌സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഭാര്യ: വിജയമ്മ. മക്കള്‍: എസ് മിനി, ഷാജി ശിവദാസന്‍.