Connect with us

Gulf

പണം അപഹരിച്ച കേസ്: മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി

Published

|

Last Updated

റിയാദ്: സഊദിയില്‍ പണം അപഹരിച്ച കേസില്‍ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. അബഹയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും 1,10,000 റിയാല്‍ അപഹരിച്ച കേസില്‍ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശിയെയാണ് ശിക്ഷിച്ചത്.

കടയില്‍ നിന്നും പണം നഷ്ടപ്പെട്ടതായി സ്വദേശി യുവാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയില്‍ മോഷണ തുക കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസ് പിന്നീട് കോടതിയിലെത്തുകയും കോടതി ശരീഅത്ത് നിയമപ്രകാരം ശിക്ഷ വിധിക്കുകയുമായിരുന്നു