Connect with us

Gulf

ഹോളി ഖുര്‍ആന്‍ പാരായണ മത്സരം: ഇന്ത്യന്‍ പ്രതിനിധിയുടെ പ്രകടനം മികച്ചത്

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായെത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശി ഇസ്മാഈലിന്റെ പ്രകടനം മികച്ചത്. കാരന്തൂര്‍ മര്‍കസ് നോമിനിയായാണ് ഇസ്മാഈല്‍ മത്സരത്തില്‍ പങ്കെടുത്തത്

. ലബനാന്‍, മാലിദ്വീപ്, സാംബിയ, ഇന്തോനേഷ്യ, ബോസ്‌നിയ, തോഗോ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പമാണ് മാറ്റുരച്ചത്.
സഊദി അറേബ്യയിലെ ത്വാഇഫില്‍ ഇസ്‌ലാമിക് സ്ഥാപനത്തിലെ അധ്യാപകനായ ഡോ. മുഹമ്മദ് യഹ്‌യയുടെ നാല് മക്കളില്‍ ഏക ആണ്‍തരിയായ ഇരുപത്തിമൂന്നുകാരന്‍ മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ഉന്നത പഠന വിദ്യാര്‍ഥിയാണ്.
നാല് വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ദിവസവും രണ്ട് പേജ് വീതം മനഃപാഠമാക്കുകയായിരുന്നു. ഭാവിയില്‍ ഇസ്‌ലാമിക് അധ്യയനത്തിലൂടെ ഡോക്ടറേറ്റ് നേടാനാണ് ഇസ്മാഈലിന്റെ ആഗ്രഹം.

Latest