Connect with us

Articles

ഖുര്‍ആന്റെ തലോടല്‍

Published

|

Last Updated

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച “ചാരുകസേര” പ്രസിദ്ധീകരിക്കുകയും അതിനെപ്പറ്റിയുള്ള ചര്‍ച്ച തമിഴില്‍ നടക്കുകയും ചെയ്യുന്ന സന്ദര്‍ഭം. 1996ല്‍ അപ്രതീക്ഷിതമായി വന്നരോഗത്തെത്തുടര്‍ന്ന് ചികിത്സക്കായി കുറെ ദിവസങ്ങള്‍ തിരുവനന്തപുരത്ത് എന്റെ സഹോദരിയുടെ വീട്ടില്‍, അവരുടെ പരിചരണത്തില്‍ കഴിഞ്ഞുകൂടി. അല്‍പം നടക്കാമെന്നായപ്പോള്‍ നാട്ടിലേക്ക് മടങ്ങി. തൊട്ടടുത്തയാഴ്ച വലതുകാലുംകൈയും ചലനരഹിതമായി. മൊത്തത്തില്‍ ഇരുവശങ്ങളും തളര്‍ന്നു. കുറേനേരത്തേക്ക് സംസാരം നിലച്ചു. തറയില്‍ ഞരങ്ങി. ശക്തനായ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ അന്നേരം ഇരച്ചുകയറി. അല്ലാഹുവിനെ ധിക്കരിച്ചും അഹങ്കരിച്ചും നടന്ന എന്നെ പരീക്ഷിക്കുകയാണെന്ന് എനിക്കു തോന്നി. തോന്നലല്ല. പരീക്ഷിച്ചതു തന്നെയായിരുന്നു.

അല്ലാഹുവിനെയും തിരുവേദത്തെയും മറന്ന താന്തോന്നിയായി നടന്നതിന് അവന്‍ പരീക്ഷിക്കുകയാണെന്ന തിരിച്ചറിവ് എനിക്കുണ്ടായപ്പോള്‍ ഭാവി എന്റെ മുന്നില്‍ ഇരുണ്ടുനിന്നു. വീട്ടിലെ മുഖങ്ങളെല്ലാം മ്ലാനമായിരുന്നു. അതുകണ്ടിരിക്കാന്‍ ശക്തിഹീനനായത്‌കൊണ്ട് മനസ്സിന് സ്വസ്ഥതവേണ്ടി വന്നു. സ്വസ്ഥത എവിടെക്കിട്ടുമെന്നതേടലില്‍ ഇറങ്ങി. വീടിന്റെ പിന്‍ഭാഗത്താണ് റഹ്മാന്‍പേട്ട പള്ളി. ഒരുറോഡ് മുറിച്ചുകടന്നാല്‍ മതി; വീട്ടില്‍ നിന്ന് വാങ്ക് വിളികേള്‍ക്കുന്ന ദൂരത്തില്‍.

എനിക്കുവേണ്ട സ്വസ്ഥത ആ പള്ളിയില്‍ കിട്ടുമെന്നബോധമുണ്ടായി. നേരെ അല്ലാഹുവിന്റെ ഭവനംനോക്കി നടന്നു. പള്ളിയില്‍ കാലുകുത്തിയപ്പോള്‍ പരിചിതരായ പലരും അത്ഭുതത്തോടും ഒരു അപരിചിതനെയെന്നപോലെയും എന്നെ നോക്കിയപ്പോള്‍ ലജ്ജതോന്നി. ആരോ പറയുന്നത്‌കേട്ടു. “ഇയാള്‍ എപ്പോഴാണ് പള്ളിയിലേക്കുള്ള വഴി അറിഞ്ഞത്. “കേട്ടതായി ഭാവിച്ചില്ല.
പള്ളിയില്‍ കയറി ഒരു ഇരിപ്പായിരുന്നു.

ധ്യാനത്തിലലിഞ്ഞപോലെ. കടന്നുപോയ കാലങ്ങളില്‍ പടച്ച റബ്ബിനെയും അവന്റെ തിരുവചനങ്ങളടങ്ങിയ പരിശുദ്ധ ഖുര്‍ആനെയും മറന്നുള്ള നിഷേധപരമായ എന്റെ പ്രവൃത്തികളെപൊറുത്തുതരാന്‍ മാപ്പിരന്നു. ചലിപ്പിച്ചാല്‍ കടുത്തവേദനയുളവാകുന്നെൈകകാണ്ട് വുളുചെയ്ത് തുടങ്ങിയപ്പോള്‍ ക്രമേണവേദന കുറഞ്ഞുവന്നു. പള്ളിയില്‍ കുത്തിയിരുന്ന് നിസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് അവയവങ്ങള്‍ക്കും ചലനശേഷി പതുക്കെകൈവന്നു.

അംശി സ്‌കൂളില്‍ചേര്‍ന്നതോടുകൂടി മടക്കിവെച്ചിരുന്ന ഖുര്‍ആന്‍ പലകൊല്ലങ്ങള്‍ക്കുശേഷം എടുത്തുനിവര്‍ത്തി. വകുസി ലബ്ബ പഠിപ്പിച്ചു തന്ന അക്ഷരങ്ങള്‍ കൂട്ടിഓതാന്‍ ശ്രമിച്ചു. ഉച്ചാരണശുദ്ധിയില്ലെങ്കിലും ഉറക്കെയുറക്കെ ഓതി. ഖുര്‍ആന്‍ ഓതിത്തുടങ്ങിയപ്പോള്‍ചെറിയ സംസാരത്തിനുപോലും വഴങ്ങാത്ത എന്റെ നാവ് ക്രമേണ വഴങ്ങി വന്നു. പള്ളിയില്‍ വരുന്ന പണ്ഡിതന്മാേരാട് സംശയങ്ങള്‍ചോദിച്ച്, തിരിയാത്ത അക്ഷരങ്ങള്‍ചോദിച്ച് മനസ്സിലാക്കി പാരായണം തുടങ്ങി. കൈയിലെടുത്ത ഖുര്‍ആന്‍ താഴെവെക്കാെത തന്നെ പള്ളിയില്‍ ഏകദേശം ആറ് മാസം ഒറ്റയിരുപ്പിലിരുന്ന് രാപ്പകലെന്നില്ലാെത ഖുര്‍ആന്‍ ഓതി.


വഴങ്ങാതിരുന്ന നാവ്‌കൊണ്ട് വളരെ ശുദ്ധമായി ഉച്ചരിച്ച് ഓതാന്‍ കഴിഞ്ഞു. കൈക്ക് ഫിസിയൊതെറാപ്പിചെയ്യാന്‍ഡോക്ടര്‍ നിര്‍േദശിച്ചിരുന്നുെവങ്കിലും ഞാന്‍ ഒരു ഫിസിയൊ തറാപിസ്റ്റിനെയും കാണാെത തന്നെ വുളുവിന് കൈകൊണ്ട്‌വെള്ളംകോരികൈയില്‍ തുടര്‍ച്ചയായി ഒഴിച്ചപ്പോള്‍വേദന കുറഞ്ഞ്‌കൈ നേരെയായി. നടക്കാന്‍ വഴങ്ങാതിരുന്ന കാലുകള്‍ റുകൂഇലും സുജൂദിലും അത്തഹിയ്യാത്തിന്റെ ഇരിപ്പിലും മെല്ലെ വഴങ്ങി വന്നു. രക്തസമ്മര്‍ദം നോക്കാന്‍ എന്നെ ചികിത്സിച്ച ഡോക്ടറെ കാണാന്‍ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “എന്റെ ചികിത്സ കൊണ്ടല്ല, ദൈവാനുഗ്രഹം കൊണ്ടാണ് നിങ്ങള്‍ രക്ഷപ്പെട്ടത്.”
ഏകദൈവ ചിന്തയോടുകൂടിയ ഖുര്‍ആന്‍ പാരായണം മാറാത്ത രോഗങ്ങള്‍ക്കുള്ള ഒരു ദിവ്യൗഷധമാണ്. ആ ഔഷധം ഉള്‍ക്കൊണ്ടാണ് ഇന്ന് ഞാന്‍ എഴുതുന്നതും നീണ്ട യാത്രകള്‍ചെയ്യുന്നതും പ്രസംഗിക്കുന്നതും. ഖുര്‍ആന്റെ അമാനുഷിക പ്രഭയില്‍ പരിപൂര്‍ണ വിശ്വാസത്തോടുകൂടിയുള്ള എന്റെ പാരായണം സര്‍വശക്തനായ അല്ലാഹു തൃപ്തിപ്പെട്ടതുകൊണ്ടാകാം ഞാന്‍ ഇന്ന് നിവര്‍ന്ന് നില്‍ക്കുന്നത്.
എന്റെ മൂത്ത സഹോദരന്‍ വലതുവശം സ്തംഭിച്ച് ഇപ്പോള്‍ കിടപ്പിലാണ് .ചൊേവ്വ സംസാരിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന് ഞാന്‍ നല്‍കിയ സന്ദേശം ഖുര്‍ആന്‍ എടുത്ത് ഇടക്ക് ഉറക്കെ ഓതിക്കൊണ്ടിരിക്കാനാണ്. അദ്ദേഹം ഓതി വരുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍ അല്‍പം പുരോഗതി കാണുന്നുണ്ട്.

ലൗകിക ചിന്തകള്‍വെടിഞ്ഞ് ഏകാഗ്രതയോടെ ഖുര്‍ആന്‍ പാരായണംചെയ്യല്‍ ഒരു ധ്യാനമാണെന്നായിരുന്നു എന്നോട്‌ െമഡിറ്റേഷന്‍ ക്ലാസില്‍ പോകാന്‍ ഉപദേശിച്ച സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞ മറുപടി. വിദഗ്ധരായഡോക്ടര്‍മാരുടെ ചികിത്സ കിട്ടിയിരുന്നെങ്കിലും എനിക്ക് പൂര്‍ണ സുഖം കിട്ടിയത് ഒരാശുപത്രിയെ പോലെ ഐന്ന പരിചരിച്ച റഹ്മാന്‍പേട്ട പള്ളിയിലെ ഖുര്‍ആന്‍ തണലാണ്.
സാരാംശങ്ങള്‍ വായിക്കുംതോറും ഒരു വിസ്മയമായ വിശുദ്ധ ഖുര്‍ആനെ അതിന്റെ മൂലഭാഷയിലൂടെ വായിച്ചറിയാനുള്ള കഴിവ് കിട്ടാതെ പോയല്ലോ എന്ന പരാജയബോധം എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്.

(ഐ പി ബി പ്രസിദ്ധീകരിച്ച തോപ്പില്‍ മീരാന്റെ “ആരോടും ചൊല്ലാതെ” എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം)

Latest