Connect with us

Kasargod

തിരഞ്ഞെടുപ്പ് ഫണ്ട് സഹായി മോഷ്ടിച്ചു; പരാതിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

Published

|

Last Updated

കാസര്‍കോട്: തിരഞ്ഞെടുപ്പ് ഫണ്ടിലെ പണം സഹായി മോഷ്ടിച്ചുവെന്ന പരാതിയുമായി കാസര്‍കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്നും പണം നഷ്ടപ്പെട്ടെന്നാണ് ഉണ്ണിത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

എട്ടുലക്ഷത്തോളം രൂപയാണ് നഷ്ടമായതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. സഹായി മുഖാന്തരമാണ് പരാതി നല്‍കിയിരിക്കുന്നത്.
കൊല്ലം സ്വദേശിയായ സഹായിക്കെതിരെയാണ് ഉണ്ണിത്താന്‍ പരാതി കൊടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ണിത്താനെ സഹായിക്കാനായിരുന്നു കൊല്ലത്തുനിന്ന് ഇയാള്‍ കാസര്‍കോട്ട് എത്തിയത്.

അതേസമയം ഏതു സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടതെന്ന കാര്യം പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി മേല്‍പ്പറമ്പ് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്.