Connect with us

International

ആക്രമണ പരമ്പരക്കു ശേഷം ഹമാസുമായി വെടിനിര്‍ത്തലിന് തയാറായി ഇസ്‌റാഈല്‍

Published

|

Last Updated

ജറുസലേം: മൂന്നു ദിവസത്തെ ആക്രമണ പരമ്പരക്കു ശേഷം ഇസ്‌റാഈല്‍-ഹമാസ് വെടിനിര്‍ത്തല്‍. തിങ്കളാഴ്ച ഉച്ചയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായത്. ഇതേ തുടര്‍ന്ന് ഗാസയിലെ സമീപ പ്രദേശങ്ങളില്‍ റോഡുകള്‍ തുറക്കുകയും ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നു ദിവസത്തിനിടെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 25 ഫലസ്തീനികളും ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ നാല് ഇസ്‌റാഈലികളും കൊല്ലപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് നിരവധി ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ തുടര്‍ച്ചയായി നടത്തിയത്. രണ്ടു പിഞ്ചുകുഞ്ഞുങ്ങളും രണ്ടു ഗര്‍ഭിണികളും കൊല്ലപ്പെട്ട ഫലസ്തീനികളില്‍ ഉള്‍പ്പെടും. വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവക്കൊപ്പം തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനഡോലുവിന്റെ ഗാസയിലെ ബ്യൂറോയും ആക്രമണത്തില്‍ തകര്‍ന്നു.

Latest