Connect with us

Sports

ഗംഭീറിന് ചികിത്സ വേണം, പാക്കിസ്ഥാനിലാകാം

Published

|

Last Updated

ന്യൂഡല്‍ഹി: കീരിയും പാമ്പും പോലെയാണ് ഇന്ത്യന്‍ മുന്‍ തരാം ഗൗതം ഗംഭീരും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദിയും. രണ്ട് പേരും കളിക്കളത്തിലെ വാക്‌പോരാട്ടം കളത്തിന് പുറത്തേക്കുമെത്തിച്ചിരിക്കുന്നു. ഗൗതം ഗംഭീറിന് പെരുമാറാന്‍ അറിയില്ലെന്നും. അദ്ദേഹത്തിന് ചികിത്സ ആവശ്യമുണ്ടെന്നും പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അഫ്രീദി പരിഹസിച്ചു.

കഴിഞ്ഞ ദിവസം അഫ്രീദിക്കെതിരെ ഗംഭീര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പാക് മുന്‍ ആള്‍ റൗണ്ടറെ മാനസിക പരിശോധനക്ക് വിധേയനാക്കണം-ഗംഭീര്‍ പറഞ്ഞു. ഇതിനുള്ള മറുപടിയാണ് അഫ്രീദി നല്‍കിയിരിക്കുന്നത.് നിരവധി ആശുപത്രികളുമായി സഹകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ കൈയ്യിലുണ്ട്. പാക്കിസ്ഥാനിലേക്ക് വരാനുള്ള വിസയും തരപ്പെടുത്തി നല്‍കും -അഫ്രീദി പറഞ്ഞു.

അത് സച്ചിന്റെ ബാറ്റ്‌

ന്യൂഡല്‍ഹി: ശാഹിദ് അഫ്രീദി 37 പന്തില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത് ഓര്‍മയില്ലേ. 1996 ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു അഫ്രീദി തന്റെ കന്നി ഏകദിന സെഞ്ച്വറിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. അന്ന് അഫ്രീദി വെടിക്കെട്ട് ഇന്നിംഗ്‌സിന് ഉപയോഗിച്ചത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റായിരുന്നു എന്നറിയുമ്പോള്‍ ഒന്ന് ഞെട്ടും. ഗെയിം ചേഞ്ചര്‍ എന്ന ആത്മകഥയിലാണ് അഫ്രീദി തന്റെ റെക്കോര്‍ഡ് സെഞ്ച്വറിക്ക് പിറകില്‍ സച്ചിനുള്ള ബന്ധം വ്യക്തമാക്കിയത്.
സച്ചിന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിന്റെ മറ്റൊരു പതിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനിലെ സെയില്‍കോട്ടിലെ ലോകപ്രശസ്തമായ കായികോപകരണ സ്ഥാപനത്തില്‍ എത്തിക്കാന്‍ പാക് പേസര്‍ വഖാര്‍യൂനിസിനെയാണ് ഏല്‍പ്പിച്ചത്.

എന്നാല്‍, സെയില്‍കോട്ടിലേക്ക് കൊണ്ടു പോകും മുമ്പ് സച്ചിന്റെ ബാറ്റ് വഖാര്‍ യൂനിസ് അഫ്രീദിക്ക് കളിക്കാന്‍ നല്‍കി. നെയ്‌റോബിയില്‍ 40 പന്തില്‍ 102 റണ്‍സടിച്ച അഫ്രീദി പതിനൊന്ന് സിക്‌സറും ആറ് ഫോറുകളുമാണ് അന്ന് നേടിയത്.

അഫ്രീദിയുടെ രണ്ടാമത്തെ ഏകദിനം ആയിരുന്നു അത്. എന്നാല്‍, ആദ്യ ഇന്നിംഗ്‌സായിരുന്നു അത്.
മത്സരത്തലേന്ന് ശ്രീലങ്കന്‍ സ്പിന്നര്‍ സനത് ജയസൂര്യ, മുത്തയ്യ മുരളീധവന്‍ എന്നിവരൈ കടന്നാക്രമിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു.ഇക്കാര്യം അഫ്രീദി തന്റെ സഹതാരമായ ശദാബ് കബീരിനോട് പറഞ്ഞു.