Connect with us

Education

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

Published

|

Last Updated

ഇന്നത്തെ നീറ്റ് (യുജി) പരീക്ഷയുടെ പാലക്കാട്, ആലപ്പുഴ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. പാലക്കാട്ട് 281004381 മുതല്‍ 281004680 വരെ റോള്‍ നമ്പരുള്ള വിദ്യാര്‍ഥികള്‍ക്കു പാലക്കാട് സെന്റ് മേരീസ് പോളിടെക്‌നിക് കോളജില്‍ അനുവദിച്ചിരുന്ന കേന്ദ്രം വടക്കഞ്ചേരി വള്ളിയോട് സെന്റ് മേരീസ് പോളിടെക്‌നിക് കോളജിലേക്കു മാറ്റി.

ആലപ്പുഴയില്‍ 280105761 മുതല്‍ 280106240 വരെ റോള്‍ നമ്പരുള്ള വിദ്യാര്‍ഥികള്‍ക്ക് ആലപ്പുഴ പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രീയ വിദ്യാലയയില്‍ അനുവദിച്ചിരുന്ന കേന്ദ്രം ആലപ്പുഴ അവലൂക്കുന്ന് ഗുരുപുരം ബിലീവേഴ്‌സ് ചര്‍ച്ച് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലേക്കും മാറ്റി.

അപേക്ഷകര്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ പുതിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. ഇവര്‍ പരീക്ഷയ്ക്കു 12 മണിക്കു റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്കു ഗേറ്റ് അടയ്ക്കും.