Connect with us

National

ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു: മോദി

Published

|

Last Updated

ബിക്കാനീര്‍: സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വിദേശത്തുനിന്നുള്ള അതിഥികളെ പാമ്പാട്ടികളെ കാട്ടി കോണ്‍ഗ്രസ് ഒരു കാലത്ത് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് അന്ന് വിദേശികള്‍ വിശ്വസിച്ചിരുന്നത്. എന്നാലിന്ന് കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ മുന്നേറുന്നത്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പാട്ടികള്‍ക്കൊപ്പമിരുന്ന് പാമ്പുകളെ കയ്യിലെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയുടെ വീഡിയോ വൈറലായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ വിമര്‍ശനം.രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.