Connect with us

National

തിരഞ്ഞെടുപ്പ് റാലിയിലെ വിവാദ പരാമര്‍ശങ്ങളില്‍ മോദിക്കും രാഹുലിനും ക്ലീന്‍ ചിറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ വിവാദ പരമാര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീ്ന്‍ ചിറ്റ്. ഇരു നേതാക്കളുടെയും പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി എതിര്‍ വിഭാഗം നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഇന്ത്യ ആണവശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന് മോദി നടത്തിയ പരാമര്‍ശവും ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ നടത്തിയ എന്‍ ഡി എയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം നിരുത്തരവാദപരവും ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ 23ന് നടത്തിയ റാലിയിലാണ് അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന് രാഹുല്‍ പ്രസംഗിച്ചത്. അമിത് ഷായെ ഒരു കോടതിയും കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കുറ്റവാളി എന്ന് വിളിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലചട്ടലംഘനമാണെന്നും കാണിച്ചാണ് ബി ജെ പി പരാതി നല്‍കിയത്. എന്നാല്‍ കൊലക്കേസിലെ പ്രതിയെന്ന് വിളിച്ചതില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമില്ലെന്ന് കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ പ്രധാനമന്ത്രി വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.