Connect with us

International

ലിബിയയില്‍ വിമതരുടെ ആയുധശാലയില്‍ സൈന്യം വ്യോമാക്രമണം നടത്തി

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ വിമതരുടെ ആയുധ സംഭരണ ശാലയില്‍ സൈന്യം വ്യോമാക്രമണം നടത്തി. ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വം നല്‍കുന്ന വിമത സേനക്കു നേരെയാണ് ലിബിയന്‍ സര്‍ക്കാര്‍ സേന ആക്രമണം നടത്തിയത്. ആക്രമണം ഒരു മണിക്കൂറോളം നീണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന മന്ത്രി ഫായിസ് അല്‍ സറാജിനെ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമതര്‍ കലാപവും അക്രമവും അഴിച്ചുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിലായി ഇതേവരെ 200ല്‍ പരമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest