Connect with us

Ongoing News

കർണാടകയിൽ കോൺഗ്രസ് എം എൽ എ രാജിവെക്കും

Published

|

Last Updated

ബെംഗളൂരു: എം എൽ എ സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുമെന്നും കർണാടകയിലെ കോൺഗ്രസ് വിമത എം എൽ എ രമേശ് ജാർക്കിഹോളി.

വൈകാതെ സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിക്കും. ബെൽഗാവി ജില്ലയിലെ ഗോഖക് മണ്ഡലം എം എൽ എയാണ് ജാർക്കിഹോളി. രമേശിന്റെ സഹോദരനും വനംമന്ത്രിയുമായ സതീഷ് ജാർക്കിഹോളിയുടെ മണ്ഡലമായ യെമകൻമാർദിയിൽ നിന്ന് അടുത്ത തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് രമേശ് പറഞ്ഞു.

അതിനിടെ, സഖ്യസർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന രമേശ് ജാർക്കിഹോളിയെയും കൂട്ടരെയും അനുനയിപ്പിക്കാൻ കോൺഗ്രസ് തീവ്രശ്രമം നടത്തിവരികയാണ്. ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയും മന്ത്രി ഡി കെ ശിവകുമാറും മുൻകൈയെടുത്താണ് സമവായ ചർച്ചകൾ നടക്കുന്നത്.

Latest