Connect with us

Kerala

തലശ്ശേരിയില്‍ കെ മുരളീധരനെതിരെ കൈയേറ്റ ശ്രമം

Published

|

Last Updated

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് നേരെ കൈയേറ്റ ശ്രമം ഉണ്ടായതായി പരാതി. ചൊക്ലി 157ാം ബൂത്തില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോള്‍ മുരളീധരനെ എല്‍ഡിഎഫ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും അത് കൈയേറ്റ ശ്രമത്തില്‍ എത്തുകയുമായിരുന്നു. മൂന്ന് മണിയോടെയായിരുന്നു സംഭവം.സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്ന് മുരളീധരന്‍ പറഞ്ഞു. രാവിലെ കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ മുരളീധരന്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയിരുന്നു. അതേസമയം, ബൂത്തിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് എല്‍ഡിഎഫ പ്രവര്‍ത്തകര്‍ പറയുന്നത്.