Connect with us

Kerala

ഒളിക്യാമറ വിവാദം: എംകെ രാഘവന് എതിരെ കേസെടുക്കാൻ നിയമോപദേശം

Published

|

Last Updated

8കൊച്ചി: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ എംകെ രാഘവന് എതിരെ കേസെടുക്കാൻ നിയമോപദേശം. ദൃശ്യത്തിന്റെ ആധികാരികത ഉറപ്പാക്കാൻ രാഘവനെതിരെ കേസെടുക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായർ ഡിജിപി ലോക് നാഥ് ബഹ്റക്ക് നിയമോപദേശം നൽകി. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങൾ ഒറിജിനൽ തന്നെയാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് രാഘവന് എതിരെ കേസെടുക്കുന്ന കാര്യത്തിൽ ഡിജിപി നിയമോപദേശം തേടിയത്.

കോഴിക്കോട് നഗരത്തിൽ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കുന്നതിന് സഹായം നൽകണം എന്ന വ്യാജേന സമീപിച്ച ഹിന്ദി ചാനൽ പ്രവർത്തകരോട് രാഘവൻ അഞ്ചുകോടി രൂപ കോഴ ആവശ്യപ്പെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് രാഘവൻ ആരോപിച്ചിരുന്നു.