കൊല്ലത്തെ മുന്‍ കോണ്‍ഗ്രസ് എം പി ബി ജെ പിയില്‍ ചേര്‍ന്നു

Posted on: April 20, 2019 5:52 pm | Last updated: April 21, 2019 at 11:33 am

ന്യൂഡല്‍ഹി: 1984 മുതല്‍ 1991വരെ കൊല്ലം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് എം പി എസ് കൃഷ്ണകുമാര്‍ വീണ്ടും ബി ജെ പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ഡല്‍ഹിയില്‍ ബി ജെ പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പൂച്ചെണ്ട് നല്‍കിയാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ കൃഷ്ണകുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

1984ല്‍ കൊല്ലം എം പിയായിരുന്ന കൃഷ്ണകുമാര്‍ കോണ്‍ഗ്രസിനോട് തെറ്റിപിരിഞ്ഞ് 2003ല്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് 2004ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി അദ്ദേഹം മാവേലിക്കരയില്‍ മത്സരിച്ചു. പിന്നീട് ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.