Connect with us

Kerala

ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ എല്‍ ഡി എഫിനെ പിന്തുണക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫിനെ പിന്തുണക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളുമായി പി എം നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തില്‍ യു ഡി എഫിനെ പിന്തുണക്കുമെന്ന് നേരത്തെ പരസ്യ പ്രസ്താവന നടത്തയി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടി ആലോചിച്ച് എടുക്കാത്ത ഒരു തീരുമാനം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറയുകയും പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്തതായി വിലയിരുത്തിയാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സി ആര്‍ യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചതെന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു.

തീരുമാനം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സി ആര്‍ പ്രതികരിച്ചു. നേരത്തെ ലഭിച്ച നിര്‍ദേശം ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് പിന്തുണ നല്‍കാനായിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ 17ന് തീരുമാനം പ്രഖ്യാപിച്ചത്. എല്‍ ഡി എഫിനെ പിന്തുണക്കാനുള്ള തീരുമാനം പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എയെ തോല്‍പ്പിക്കാനുള്ള നടപടിയുമായി മുന്നോട്ട്‌പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.