Connect with us

Kerala

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണം: ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തനിക്ക് പരുക്കേല്‍ക്കാനിടയായ സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആവശ്യപ്പെട്ടു. ത്രാസ് പൊട്ടിവീഴുന്നത് ആദ്യത്തെ സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുന്നതിന് അന്വേഷണം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

തിങ്കളാഴ്ച വിഷു ദിനത്തില്‍ ഇവിടുത്തെ ഗാന്ധാരിയമ്മന്‍ ക്ഷേത്രത്തില്‍ തുലാഭാര വഴിപാടിന്റെ ഭാഗമായി ത്രാസില്‍ ഇരിക്കുമ്പോഴാണ് തരൂരിന്റെ തലയിലേക്ക് ത്രാസ് പൊട്ടിവീണത്. തലക്കും കാലിനും പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തരൂര്‍ ഇന്ന് ആശുപത്രി വിട്ടു.