Connect with us

Gulf

മലയില്‍ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ മൂന്ന് പേരെ എയര്‍ വിംഗ് രക്ഷിച്ചു

Published

|

Last Updated

റാസ് അല്‍ ഖൈമ: മലമുകളില്‍ കുടുങ്ങിയ ഇമാറാത്തി കുടുംബത്തെ റാക് എയര്‍ വിംഗ് രക്ഷിച്ചു. റാസ് അല്‍ ഖൈമ സുലായത് അല്‍ ബഖ മേഖലയിലെ 4500 അടി ഉയരമുള്ള മല മുകളില്‍ നിന്നാണ് സ്വദേശി കുടുംബത്തിലെ മൂന്ന് പേരെ രക്ഷിച്ചത്.

പര്‍വതാരോഹണത്തിനിടെ ചൂട് വര്‍ധിച്ചു അസ്വസ്ഥത നേരിടുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മല മുകളില്‍ തളര്‍ന്ന വീണതെന്ന് റാക് പോലീസ് എയര്‍ വിംഗ് മേധാവി ക്യാപ്റ്റന്‍ സഈദ് റാശിദ് അല്‍ യമാഹി പറഞ്ഞു. സംഭവമറിഞ്ഞയുടനെ പാരാമെഡിക്കല്‍ സംഘമുള്‍കൊള്ളുന്ന റെസ്‌ക്യൂ ഹെലികോപ്റ്റര്‍ മൂന്ന് പേരെയും രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സ നല്‍കി ഉടനെ അല്‍ സഖര്‍ ആശുപത്രിയിലേക്ക് മൂവരെയും മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

Latest