Connect with us

Ongoing News

കെ സുധാകരന് മൂന്നും ശ്രീമതിക്ക് രണ്ടും അപരന്മാർ

Published

|

Last Updated

കണ്ണൂർ: കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതിക്ക് രണ്ടും യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന് മൂന്നും അപരന്മാർ. കെ സുധാകരന് കെ പി സുധാകരൻ, സുധാകരൻ, സുധാകരൻ എന്നിവരാണ് അപരന്മാരായി രംഗത്തുള്ളത്. എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതിക്ക് കെ ശ്രീമതി. ശ്രീമതി എന്നിവരാണ് അപരകൾ.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ എട്ടിന് മാത്രമേ അപരന്മാരിൽ ആരൊക്കെ അവശേഷിക്കുന്നത് എന്ന് വ്യക്തമാകുകയുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന്റെ അപരന്മാരായ രണ്ട് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്രീമതിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ ലഭിച്ചത് 17 നാമനിർദേശ പത്രികകളാണ്.

Latest