സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍കൂടി മരിച്ചു

Posted on: April 4, 2019 6:26 pm | Last updated: April 4, 2019 at 6:27 pm


കേഴിക്കോട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. ചെങ്കല്‍ ക്വാറി തൊഴിലാളിയായിരുന്ന ബീഹാര്‍ സ്വദേശി സുജിത്താണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂര്‍കുന്നിലെ ചെങ്കല്‍ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ തുടരും.